Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം
06/05/2019
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം മുന്‍ നിയമസഭാ സെക്രട്ടറി അഡ്വ. പി.ഡി ശാര്‍ങ്ധരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം മുന്‍ നിയമസഭാ സെക്രട്ടറി അഡ്വ. പി.ഡി ശാര്‍ങ്ധരന്‍ നിര്‍വഹിച്ചു. .യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടു വന്നു. കെ.കെ ദിവാകരന്‍ വിഗ്രഹ സമര്‍പ്പണം നടത്തി. ശ്രീനന്ദ്, അഭിനന്ദ്, പ്രദീപ് എന്നിവര്‍ ഗ്രന്ഥ സമര്‍പ്പമം നടത്തി. ദേവസ്വം മാനേജര്‍ എ.പി അരവിന്ദാക്ഷന്‍ യജ്ഞനിറപറ സമര്‍പ്പണവും മണിയന്‍ വടക്കേ വാടച്ചിറ നാണയപറ സമര്‍പ്പണവും നടത്തി. യജ്ഞാചാര്യന്‍ കെ.കെ വിജയന്‍ അരൂര്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.എം ഷാജി, സെക്രട്ടറി കെ.ഡി ആശോകന്‍, ട്രഷറര്‍ പി.എസ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 10ന് രാവിലെ 11.30 ന് രുഗ്മിണി സ്വയംവരഘോഷയാത്രയും 12ന് ഉച്ചയ്ക്ക് 1ന് അവഭൃഥ സ്‌നാനവും ആറാട്ടും നടത്തും