Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാസാഹിത്യ സാംസ്‌ക്കാരിക സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനം
20/02/2016

തലയോലപ്പറമ്പില്‍ പുതുതായി രൂപീകരിച്ച സംസ്‌ക്കാര എന്ന കലാസാഹിത്യ സാംസ്‌ക്കാരിക സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനം സംസ്ഥാന അവാര്‍ഡു ജോതാവും, നാടകനടനുമായ പ്രദീപ് മാളവിക നാളെ 4 മണിക്ക് തലയോലപ്പറമ്പ് ഗവ. യു.പി.സ്‌കൂളില്‍ നിര്‍വ്വഹിക്കും. സാംസ്‌ക്കാരിക, സാഹിത്യ രംഗത്ത് ഇന്നുണ്ടായിരിക്കുന്ന കടന്നു കയററങ്ങളും, കയ്യേററങ്ങളും, സ്വകാര്യതയുടെ നിഷേധവും ബഹുജന സമക്ഷം തുറന്നു കാട്ടുവാനും സാഹിത്യ ചര്‍ച്ചകള്‍, സെമിനാറുകള്‍, സാംസ്‌ക്കാരിക കൂട്ടായ്മകള്‍, സാംസ്‌ക്കാരിക ഉത്സവങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയുമാണ് സംസ്‌ക്കാരയുടെ പ്രധാന ലക്ഷ്യം. യോഗത്തില്‍ സംസ്‌ക്കാരയുടെ ചെയര്‍മാന്‍ കെ.കെ.സിദ്ധിക്ക് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കല മങ്ങാട് ആശംസ പറയും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്‌ക്കാരയുടെ ജനറല്‍ സെക്രട്ടറി ബേബി.ടി കുര്യന്‍ സ്വാഗതം പറയും. വൈസ് ചെയര്‍മാന്‍ കെ.എസ്.മണി കൃതജ്ഞത പറയും. പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.കെ.സിദ്ധിക്ക്, കെ.എസ്.മണി, ബേബി തോട്ടുപുറം, രാജു കാലായില്‍ എന്നിവര്‍ പങ്കെടുത്തു.