Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനക്കളരി നടത്തി
04/05/2019
അവധിക്കാലത്ത് കുട്ടികള്‍ക്കായി ഒരുക്കിയ പഠനക്കളരിയില്‍ സൈക്കോകൗണ്‍സിലര്‍ വൈക്കം നന്ദനന്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: പതഞ്ജലിയുടെ യോഗദര്‍ശന്‍ വിധികളും മൈന്റ്‌സെറ്റ് ഡെവലപ്പ്‌മെന്റ്, ക്ലിനിക്കല്‍ ഹിപ്‌നോസിസ്, എന്‍.എല്‍.പി എന്നിവയിലെ ശാസ്ത്രീയതയും ചേര്‍ത്തൊരുക്കിയ സക്‌സസ് മന്ത്ര എന്ന പഠനക്കളരി കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായി. സൈക്കോകൗണ്‍സിലറും ക്ലിനിക്കല്‍ ഹിപ്‌നോതെറാപ്പിസ്റ്റുമായ വൈക്കം നന്ദനന്‍ ആണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പഠനക്കളരിയില്‍ ക്ലാസ്സെടുത്തത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തില്‍ സ്വഭാവ രൂപീകരണം സൃഷ്ടിക്കുക, പഠനനൈപുണ്യവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പഠനക്കളരി ഒരുക്കിയത്. ജെസി ബിജു ഗോപാല്‍, അമ്പിളി, ശിവനന്ദ, അബ്ബാസ്, സിദ്ധാര്‍ത്ഥന്‍, സോണി, അഡ്വ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.