Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.
04/05/2019
തലയാഴം ഗുരുവരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷത്തിന്റെ ശിവഗിരിമഠം അസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

വൈക്കം: തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ഗുരുവരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. കലശപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകള്‍ക്ക് തന്ത്രി മണീട് സുരേഷ് മുഖ്യകാര്‍മ്മികനായി. ശിവഗിരിമഠം അസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, തങ്കമ്മ മോഹന്‍, പി.പി സന്തോഷ്, ക്ഷേത്രം പ്രസിഡന്റ് ജി.ശശി, സെക്രട്ടറി എം.എസ് രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ബി.ഡി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അക്ഷര നടരാജനെ ചടങ്ങില്‍ ആദരിച്ചു.