Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിളിയാട്ടുനട അമലാപുരി തിരുഹൃദയ ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റി
03/05/2019
കിളിയാട്ടുനട അമലാപുരി തിരുഹൃദയ ദേവാലയത്തിലെ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ കൊടിയേറ്റുന്നു.

വൈക്കം: കിളിയാട്ടുനട അമലാപുരി തിരുഹൃദയ ദേവാലയത്തിലെ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വെള്ളിയാഴ്ച വൈകിട്ട് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ കൊടിയേറ്റി. വികാരി ഫാ.സെബാസ്റ്റിയന്‍ മാടശ്ശേരി, സഹവികാരി ഫാ.ഡിസ്റ്റോ കദളിക്കാട്ടില്‍ എന്നിവരും കാര്‍മ്മികരായിരുന്നു. 27 ഇടവക ജനങ്ങള്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത്. ട്രസ്റ്റിമാരായ ജോസ് കടവിത്തറ, മണി മാന്നംങ്കേരി, തിരുനാള്‍ കണ്‍വീനര്‍ ബിജു മനക്കിപ്പറമ്പില്‍, കുഞ്ഞുമോന്‍ വലിയതറ, സാബു തത്തംപള്ളില്‍, ജിജി പെരുമ്പള്ളില്‍, നോഹന്‍ എബ്രഹാം, ജോസൂട്ടി, ജാക്‌സണ്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. 4ന് വേസ്പരദിനവും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. പോള്‍ തണിപ്പിള്ളി കാര്‍മ്മികനാകും. ഫാ. ജോസഫ് തെക്കേപാറവേലില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കിഴക്കോട്ട് കൊടിയാട് വരെ പ്രദക്ഷിണം നടത്തും. 5ന് തിരുഹൃദയ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. ബെന്നി പാറേക്കാട്ടില്‍ മുഖ്യകാര്‍മ്മികനാകും. ഫാ.സനു പുതുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് ആറാട്ടുകുളങ്ങര കുരിശടിയിലേക്ക് പ്രദക്ഷിണം പുറപ്പെടും.