Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് കൊടിയേറ്റി
03/05/2019
ഉദയനാപുരം പടിഞ്ഞാറെമുറി ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് തന്ത്രി ആര്‍. ഗിരീഷ് കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി ധീവരസഭ 104-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് തന്ത്രി ആര്‍. ഗിരീഷ് കൊടിയേറ്റി. ചക്രന്‍ ശാന്തി സഹകാര്‍മ്മികനായി. ക്ഷേത്രം പ്രസിഡന്റ് പി.എന്‍ മണിയപ്പന്‍, സെക്രട്ടറി വി മോഹനന്‍, മഹിളാസഭ പ്രസിഡന്റ് ശ്രീലേഖ സന്തോഷ്, സെക്രട്ടറി മേരി ബാബു, ട്രഷറര്‍ കെ.ആര്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 4ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങള്‍, 8.30ന് ഭരതനാട്യം, 5ന് രാവിലെ 8ന് കാഴ്ചശ്രീബലി, വൈകിട്ട് 4ന് ചന്ദനക്കുട ഘോഷയാത്ര, പകല്‍പ്പൂരം, 7ന് തിരുവാതിര, 8ന് ഭക്തിഗീത രസമഞ്ജരി, 6ന് ആറാട്ട് മഹോത്സവം ആഘോഷിക്കും. രാവിലെ 7ന് ചന്ദനം കലശാഭിഷേകം, 8ന് കാഴ്ചശ്രീബലി, വൈകിട്ട് 7ന് വലിയകാണിക്ക, 7.30ന് പൂമൂടല്‍, 8.30ന് ആറാട്ട് എന്നിവ നടക്കും.