Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശന തിരുനാളിന് കൊടിയേറ്റി.
03/05/2019
ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് വികാരി ഫാ. മാത്യൂ തച്ചില്‍ കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശന തിരുനാളിന് വികാരി ഫാ.മാത്യൂ തച്ചില്‍ കൊടിയേറ്റി. ഫാ.ടോമി കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. പ്രിന്‍സ് മണിപ്പാടം സഹകാര്‍മ്മികനായി. 111 പ്രസുദേന്തിമാര്‍ ചേര്‍ന്നാണ് തിരുനാള്‍ ആഘോഷിക്കുന്നത്. പള്ളി ട്രസ്റ്റിമാരായ അപ്പച്ചന്‍ വാതുക്കോടത്ത്, വര്‍ഗ്ഗീസ് വരമ്പിനകം, ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ മത്തായി കുന്നക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. 4ന് വേസ്പര ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. അരുണ്‍ കൊഞ്ചക്കാടന്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് അമലോല്‍ഭവ മാതാവിന്റെ കപ്പേളയിലേക്ക് പ്രദക്ഷിണം പുറപ്പെടും. 5ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 9.30 നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ചാക്കപ്പന്‍ നടുവിലേക്കളം മുഖ്യകാര്‍മ്മികനാകും. ഫാ. ജേക്കബ് കൊഴുവള്ളി, ഫാ. മാത്യൂ തച്ചില്‍ എന്നിവരും കാര്‍മ്മികരാകും. 6ന് മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും.