Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പശു ചത്തു.
03/05/2019
ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ചത്ത തലയാഴം പുന്നപ്പൊഴി പറത്തറയില്‍ രാജുവിന്റെ പശു.

വൈക്കം: ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പശു ചത്തു. തലയാഴം പുന്നപ്പൊഴി പറത്തറയില്‍ രാജുവിന്റെ പശുവാണ് ചത്തത്. ബുധനാഴ്ച രാവിലെ പുല്ല് തീറ്റിക്കുന്നതിനായി വീടിനുസമീപത്തെ പാടത്ത് കെട്ടിയിരുന്ന പശുവിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍റില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മൃഗാശുപത്രിയില്‍ നിന്നും അധികൃതര്‍ എത്തി പരിശോധന നടത്തി വൈദ്യുതാഘാതമാണെന്ന് സ്ഥിരീകരിച്ചു.