Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
7-ാമത് വാര്‍ഷികവും കുടുംബസംഗമവും നടത്തി.
20/02/2016

വൈക്കം ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ കുടുംബ യൂണിററിന്റെ 7-ാമത് വാര്‍ഷികവും കുടുംബസംഗമവും നടത്തി. എസ്.എന്‍.ഡി.പി വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി.സെന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം നഗരസഭ കൗണ്‍സിലര്‍മാരായ ബിജു കണ്ണേഴന്‍, ബിജിനി പ്രകാശന്‍, സൗദാമിനി എന്നിവരെയും ഉയര്‍ന്ന റാങ്കോടെ മെഡിസിന് പ്രവേശനം ലഭിച്ച അശ്വതി സാബുവിനെയും യോഗം ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.പി.അശോകന്‍ കാരേത്തറ (ചെയര്‍മാന്‍), ഷാജിമോന്‍ എഴുകണ്ടന്‍ (കണ്‍വീനര്‍), മായ പ്രകാശന്‍ (ജോ.കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. പി.പി.പ്രകാശന്‍, ശശി, ഷാജി, ജഗദീഷ്, സുമ, ദിവാകരന്‍, കെ.പി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.