Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെയ് ദിനം ആഘോഷിച്ചു.
03/05/2019

വൈക്കം: ഐ.എന്‍.ടി.യു.സി വൈക്കം റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ മെയ് ദിനം ആഘോഷിച്ചു. തലയോലപ്പറമ്പ് എ.കെ സോമന്‍ നഗറില്‍ നടന്ന കണ്‍വന്‍ഷന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി എം.വി മനോജ് മുഖ്യപ്രഭാഷണം നടത്തി. കെ.വി ചിത്രാംഗദന്‍, വി.ടി ജയിംസ്, കെ.പി ജോസ്, വിജയമ്മ ബാബു, ഇടവട്ടം ജയകുമാര്‍, ജിരാജീവ്, കെ.വി മനോഹരന്‍, പി.ആര്‍ രത്‌നപ്പന്‍, ജഗദ അപ്പുക്കുട്ടന്‍, ശ്രീദേവി അനിരുദ്ധന്‍, എം.ഡി സത്യന്‍, വി.ജി ജനാര്‍ദ്ദനന്‍, ജോര്‍ജ് വര്‍ഗീസ്, കെ.എന്‍ വേണുഗോപാല്‍, എസ്.മനോജ് കുമാര്‍, ശ്രീരാജ് ഇരുമ്പേപ്പള്ളില്‍, മോഹനന്‍ കെ.തോട്ടുപുറം, പി.കെ അനിയപ്പന്‍, വര്‍ഗീസ് പുത്തന്‍ചിറ, കെ.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു