Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് നടത്തി
02/05/2019
റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പാറശ്ശാല മുതല്‍ വൈക്കം വരെയുള്ള 139 റോട്ടറി ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടത്തി. രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സഹായമെത്തിക്കുന്ന ലോകത്തിലെ വലിയ സംഘടനയാണ് റോട്ടറി ഇന്റര്‍നാഷണലെന്നും പാവപ്പെട്ടവനെ സഹായിക്കുക എന്നതാണ് മഹത്വമാര്‍ന്ന കര്‍മമെന്ന ഗാന്ധിയന്‍ ചിന്ത പ്രാവര്‍ത്തികമാക്കിയ സംഘടനയാണ് റോട്ടറിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൃദയശസ്ത്രക്രിയക്ക് ധനസഹായമേകുന്ന ഹൃദയതാളം, പാവപ്പെട്ടവര്‍ക്കു വീടു വച്ചു നല്‍കുന്ന സ്‌നേഹവീട് തുടങ്ങിയ പദ്ധതികള്‍ സമൂഹത്തിനാകെതന്നെ മാതൃകയാണെന്നും ദശാബ്ദങ്ങള്‍ക്ക് മുന്‍മ്പ് റോട്ടറി ക്ലബ്ബുകളെ കുറിച്ച് തെറ്റായ ധാരണകളാണ് സമൂഹത്തിനുണ്ടായിരുന്നതെന്നും എന്നാല്‍ ഇന്നത് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുമയിലൂടെ മഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ റോട്ടറി പ്രസ്ഥാനത്തിന് കഴിഞ്ഞതായും പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് റോട്ടറി ക്ലബ്ബിന്റെ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്മയം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് പരസ്പര സഹകരണം വളര്‍ത്തി മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കുവാന്‍ ഇടയാക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് ചടങ്ങില്‍ ്അദ്ധ്യക്ഷത വഹിച്ചു. സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റോട്ടറി ഡിസ്ട്രിക്ട് 3211ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും ഇ.കെ ലൂക്ക് അഭിപ്രായപ്പെട്ടു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ ഇവിടുത്തെ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ഗോപിനാഥന്‍ നായര്‍, വിസ്മയം ചെയര്‍മാന്‍ ഡോ. ജി.സുമിത്രന്‍, ട്രെയിനര്‍ കെ.എസ് ശശികുമാര്‍, അഡൈ്വസര്‍ ജോണ്‍ ഡാനിയല്‍, റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി അരുണ്‍ പ്രകാശ് ഗുപ്ത, സെക്രട്ടറി ജനറല്‍ എന്‍.ഷൈന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.