Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്തര്‍ജില്ലാ ബലോത്സവം 11, 12, 13 തീയതികളില്‍ വൈക്കത്ത് ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍
02/05/2019

വൈക്കം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ജില്ലാ ബലോത്സവം 11, 12, 13 തീയതികളില്‍ വൈക്കത്ത് ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ചു നടത്തും. മലപ്പുറം ജില്ലയില്‍ നിന്ന് അതിഥികളായി എത്തുന്ന 50 കുട്ടികളോടൊപ്പം സഹവാസ ക്യാമ്പ് ആയിട്ടാണ് ബലോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. 5, 6, 7, 8 ക്ലാസ്സുകളില്‍ ഈ വര്‍ഷം പഠിക്കുന്ന കുട്ടികള്‍ക്കായാണ് ബലോത്സവം. ആവര്‍ത്തനപ്പട്ടികയുടെ കണ്ടുപിടുത്തത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആവര്‍ത്തനപ്പട്ടികയെ കുട്ടികള്‍ക്ക് ഹൃദിസ്ഥമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബലോത്സവം നടത്തുന്നത്. ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ മെയ് 5ന് മുന്‍പായി 9446862618, 9188552618 എന്ന നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.