Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണ വിതരണവും യുവജന സമ്മേളനവും നടത്തി
02/05/2019
എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ നടത്തിയ യുവജനസമ്മേളനവും പഠനോപകരണ വിതരണവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുസ്തകങ്ങള്‍ അറിവിന്റെയും തിരിച്ചറിവിന്റെയും ജ്ഞാനമാണെന്ന വസ്തുത കാലഘട്ടത്തിന്റെ പ്രസക്താമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്‍ 54 ശാഖായോഗങ്ങളിലെ 540 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പഠനോപകരണ വിതരണവും യുവജന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയമായ അടിത്തറയാണ് നല്ല കുടുംബജീവിതത്തിന് അടിസ്ഥാനമെന്നും ഓരോ കുടുംബങ്ങളിലും ഈശ്വരഭക്തി അലയടിക്കുന്ന ചിന്താഗതി ഉണ്ടായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വിദ്യാഭ്യാസ സഹായ വിതരണ ം നടത്തി. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി വിവേക്, അഡ്വ. രമേശ് പി ദാസ്, കെ.വി പ്രസന്നന്‍, പി.റ്റി നടരാജന്‍, സാജു കോപ്പുഴ, കെ.വി പ്രകാശന്‍, പി.പി സന്തോഷ്, രാജേഷ് മോഹന്‍, ഷീജ സാബു, ബീന അശോകന്‍, ഹരിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രപരിധിയില്‍ വരുന്ന 90 വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ വീതം വിദ്യാഭ്യാസ ധനസഹായം നല്‍കി.