Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെയ്ദിനറാലിയും പൊതുസമ്മേളനവും നടത്തും
30/04/2019

വൈക്കം: എ.ഐ.ടി.യൂ.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ മെയ്ദിനറാലിയും പൊതുസമ്മേളനവും നടത്തും. രാവിലെ 10ന് വലിയകവലയില്‍ നിന്നും റാലി ആരംഭിക്കും. തുടര്‍ന്ന് കച്ചേരിക്കവലയില്‍ നടക്കുന്ന പൊതുസമ്മേളനം എ.ഐ.ടി.യൂ.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ടി.എന്‍ രമേശന്‍, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, സി.കെ ആശ എം.എല്‍.എ, ബി.കെ.എം.യൂ സംസ്ഥാന സെക്രട്ടറി പി.സുഗതന്‍, ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എ.ഐ.ടി.യൂ.സി മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍, അഡ്വ. കെ.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിക്കും.

 

 

വൈക്കം: സി.ഐ.ടി.യൂ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 4ന് വൈക്കത്ത് മെയ്ദിന റാലി നടത്തും. തെക്കേനട പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തു നിന്നും റാലി ആരംഭിക്കും. വാദ്യമേളങ്ങളും കലാരൂപങ്ങളും മുത്തുക്കുടകളും അകമ്പടിയേകും. കച്ചേരിക്കവലയില്‍ ചേരുന്ന പൊതുസമ്മേളനം സി.ഐ.ടി.യൂ ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, ഏരിയാ സെക്രട്ടറി കെ.അരുണന്‍, സി.ഐ.ടി.യൂ ഏരിയാ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി പി.വി പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിക്കും.