Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.ടി.യു.സി സംസ്ഥാന നേതൃയോഗം ചേര്‍ന്നു
30/04/2019
വൈക്കം ഇണ്ടംതുരുത്തി മനയില്‍ ചേര്‍ന്ന എ.ഐ.ടി.യു.സി സംസ്ഥാന നേതൃയോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ശതാബ്ദി ആഘോഷ പരിപാടികള്‍ വിശദീകരിക്കുന്നു.

വൈക്കം: എ.ഐ.ടി.യു.സിയുടെ ജന്മശതാബ്ദി സമ്മേളനം 2020 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ നടക്കും. ജന്മശതാബ്ദി സമ്മേളനത്തോടൊപ്പം 42-ാമത് ദേശീയ സമ്മേളനത്തിനും കേരളം വേദിയാകും. 1920 ഒക്‌ടോബര്‍ 31നാണ് ഇന്‍ഡ്യയിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി രൂപീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ദേശവ്യാപകമായി ശതാബ്ദി ആഘോഷങ്ങള്‍ നടന്നു വരികയാണ്. വൈക്കത്ത് ഇണ്ടംതുരുത്തി മനയിലെ പി.എസ് ശ്രീനിവാസന്‍ സ്മാരകഹാളില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ശതാബ്ദി ആഘോഷ പരിപാടികള്‍ വിശദീകരിച്ചു. പ്രസിഡന്റ് ജെ.ഉദയഭാനു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. വി.ബി ബിനു, പി.കെ കൃഷ്ണന്‍, വാഴൂര്‍ സോമന്‍, പി.രാജു എക്‌സ്. എം.എല്‍.എ, കെ.മല്ലിക, പി.വിജയമ്മ, കെ.സി ജയപാലന്‍, ടി.ജെ ആഞ്ചലോസ്, എം.വി വിദ്യാധരന്‍, എം.പി ഗോപകുമാര്‍, കെ.കെ അഷറഫ്, പി.സുബ്രഹ്മണ്യന്‍, താവം ബാലകൃഷ്ണന്‍, സി.പി മുരളി, കെ.വി കൃഷ്ണന്‍, എലിസബത്ത് അസീസ്, എച്ച്.രാജീവന്‍, കെ.എസ് ഇന്ദുശേഖരന്‍ നായര്‍, ആര്‍.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.