Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്റെ 258-ാം ജന്മവാര്‍ഷികാഘോഷം നടത്തി
29/04/2019
ചെമ്പിലരയന്‍ സ്മാരക ട്രസ്റ്റ് നടത്തിയ ചെമ്പിലരയന്റെ 258-ാം ജന്മവാര്‍ഷികാഘോഷം ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ധീരദേശാഭിമാനി ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍ പറഞ്ഞു. ചെമ്പിലരയന്റെ 258-ാം ജന്മവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജഭരണകാലത്ത് നാടിനുവേണ്ടി ധീരമായ സേവനം ചെയ്ത ചെമ്പിലരയന്റെ സ്മാരകം അദ്ദേഹത്തിന്റെ കര്‍മ്മഭൂമിയായ വൈക്കത്ത് സര്‍ക്കാര്‍തലത്തില്‍ സ്ഥാപിക്കണമെന്നും ധീവരസഭ ഇതിനാവശ്യമായ എല്ലാ സഹകരണങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പിലയന്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. പി.എസ് നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കലാദര്‍പ്പണം രവീന്ദ്രനാഥ്, അജിത്കുമാര്‍ തൈലംപറമ്പില്‍, എന്‍.അനില്‍ ബിശ്വാസ്, ആര്‍.സന്തോഷ്, രാധാ ജി നായര്‍, ഭൈമി വിജയന്‍, എം.എം സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.