Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങളുടെ വിതരണം
29/04/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 54 ശാഖകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠനോപകരണങ്ങളുടെ വിതരണം മേയ് ഒന്നിന് രാവിലെ 11ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ഉല്ലല ഓംകാരേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അറുനൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ വിലമതിക്കുന്ന പഠനസാധനങ്ങളാണ് നല്‍കുന്നത്. ഉല്ലല ഓംകാരേശ്വരം ക്ഷേത്രപരിധിയിലുള്ള 90 വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ വീതം വിദ്യാഭ്യാസ ധനസഹായവും നല്‍കും. സമ്മേളനത്തില്‍ യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക് അദ്ധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് മുഖ്യപ്രഭാഷണം നടത്തും.