Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
29/04/2019

വൈക്കം: ആറാട്ടുകുളങ്ങര നന്മ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും വാര്‍ഡ് കൗണ്‍സിലര്‍ ഷിബി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സുനില്‍, എം.അബു, ശിവരാമകൃഷ്ണന്‍ നായര്‍, പി.എസ് ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. 40 വര്‍ഷത്തിനു മേലെ വിവാഹ ജീവിതം നയിക്കുന്ന ദമ്പതികളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കലാപരിപാടികളും സമ്മാനദാനവും നടത്തി.