Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി
29/04/2019
കേരള വ്യപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം സീതാറാം ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ശിവദാസ് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജേക്കബ് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോണ്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എന്‍.ജി ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി, പി.കെ ജോണ്‍, എ.കെ എന്‍ പണിക്കര്‍, ജെയ്‌ജോണ്‍ പേരയില്‍, എം.പി സന്തോഷ്, ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.