Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ റേഷന്‍ അനുവദിക്കണം
29/04/2019

വൈക്കം: ഫാനി കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വേമ്പനാട്ടു കായലില്‍ വള്ളമിറക്കാന്‍ സാധിക്കാതെ പട്ടിണിയിലായ ഉള്‍നാടന്‍ മത്സ്യതൊഴിലാളി, കക്കാവാരല്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തിരമായി സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് ഐ.എന്‍.ടി.യു.സി വൈക്കം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാറ്റില്‍ വള്ളം മറിഞ്ഞ് മുങ്ങി മരിച്ച ചെമ്മനാകരി സത്യന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി. സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇടവട്ടം ജയകുമാര്‍, കെ.എന്‍ രാജപ്പന്‍, ജോര്‍ജ് വര്‍ഗീസ്, വൈക്കം ജയന്‍, സന്തോഷ് ചക്കനാടന്‍, ബാബു മംഗലത്ത്, ബിനോയ് ദേവസ്യ, മഹേശന്‍ എന്നിവര്‍ പ്രസംഗിച്ചു.