Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറി വിളവെടുപ്പ്
20/02/2016
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പച്ചക്കറി വിളവെടുപ്പ് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. ചീര, വെണ്ട, തക്കാളി എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. കാബേജ്, കോളി ഫ്‌ളവര്‍, പച്ചമുളക്, വഴുതന എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. സ്‌ക്കൂള്‍ പി.ടി.എയുടെയും നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ അനാമയയുടെ സഹകരണത്തോടെയാണ് സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ പച്ചക്കറി കൃഷി നടത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി.വാസു, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല, ഹെഡ്മിസ്ട്രസ് എന്‍.പ്രീത രാമചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍, കെ.സുരേന്ദ്രന്‍ നായര്‍, പ്രേംലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.