Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാറ്റിലും മഴയിലുംപെട്ട് വീടുതകര്‍ന്നു
26/04/2019
വെച്ചൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്ന വീടിന്റെ മുമ്പില്‍ ആറ്റുചിറ സുഗതനും കുടുംബവും.

വൈക്കം: വെച്ചൂര്‍ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡ് മഞ്ചാടിക്കരിയിലെ ആറ്റുചിറ സുഗതന്റെ വീട് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ മേല്‍ക്കൂരയും ഷീറ്റുകളും പറന്നു പോയി. കഴിഞ്ഞ പ്രളയത്തിന്റെ പരാധീനതകള്‍ പൂര്‍ണ്ണമായും വിട്ടുമാറുന്നതിനു മുമ്പാണ് കൂനിന്‍മേല്‍ കുരു എന്ന പോലെ ഇപ്പോഴത്തെ ഈ ദുരന്തം. വാര്‍ഡ് മെമ്പര്‍ സജി ജോര്‍ജ്ജിനോടൊപ്പം കോണ്‍ഗ്രസ് ഐ ബ്ലോക്ക് സെക്രട്ടറി ഷാജി മുഹമ്മദ്, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാര്‍, സനില്‍ കുമാര്‍, തങ്കച്ചന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ അധികാരികളുടെയും പഞ്ചായത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.