Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ളുചെത്തു വ്യവസായ സ്തംഭനം സര്‍ക്കാര്‍ ഇടപെടുക
26/04/2019

വൈക്കം: കടുത്തുരുത്തി റേഞ്ചിലെ കള്ളുഷാപ്പുകളുടെ ലൈസന്‍സ് കോണ്‍ട്രാക്ടര്‍മാര്‍ പുതുക്കാത്തതിനാല്‍ അനവധി ഷാപ്പുകള്‍ പ്രവര്‍ത്തിക്കാതായിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. നൂറുകണക്കിന് ചെത്തുതൊഴിലാളികളും മറ്റു വ്യവസായ തൊഴിലാളികളും ഇതുമൂലം ദുരിതം നേരിടുകയാണ്. താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത തൊഴിലാളി മേഖലയില്‍ വന്നിട്ടുള്ള പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം. ബാര്‍ ലൈസന്‍സുകള്‍ യഥേഷ്ടം നല്‍കി വിദേശ മദ്യഷാപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുകയും കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്ന പ്രത്യേക നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് എ.ഐ.ടി.യു.സി വൈക്കം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ഡി വിശ്വനാഥന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി കെ.എസ് രത്‌നാകരന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. അഡ്വ. വി.ബി ബിനു, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, ലീനമ്മ ഉദയകുമാര്‍, പി.എസ് പുഷ്പമണി, വി.കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.