Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല സമര്‍പ്പണം നടത്തി
26/04/2019
നീണ്ടൂര്‍മന ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രസമര്‍പ്പണത്തിന്റെയും പുന:പ്രതിഷ്ഠയുടെയും ഭാഗമായി നടന്ന പൊങ്കാല.

വൈക്കം: പടിഞ്ഞാറ്റുംചേരിമേല്‍ നീണ്ടൂര്‍മന ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ക്ഷേത്രസമര്‍പ്പണത്തിന്റെയും പുന:പ്രതിഷ്ഠയുടെയും ഭാഗമായി നടന്ന പൊങ്കാല സമര്‍പ്പണം ഭക്തിനിര്‍ഭരമായി. വ്രതശുദ്ധിയോടെയെത്തിയ നിരവധി സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണം നടത്തി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ചെറിയ കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് പൊങ്കാലയുടെ ചടങ്ങികള്‍ നടത്തിയത്. നീണ്ടൂര്‍മന ചെറിയ നാരായണന്‍ നമ്പൂതിരി, നീലകണ്ഠന്‍ നമ്പൂതിരി, ഗംഗാദേവി അന്തര്‍ജ്ജനം, പാര്‍വ്വതി അന്തര്‍ജ്ജനം എന്നിവര്‍ നേതൃത്വം നല്‍കി.