അടിയന്തിരസഹായവും സൗജന്യ റേഷനും നല്‍കണം
26/04/2019
വൈക്കം: കോട്ടയം ജില്ലയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചവര്‍ക്കും വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്കും അടിയന്തിരസഹായവും സൗജന്യ റേഷനും എത്തിച്ചു കൊടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ കൈകൊള്ളണമെന്ന് ലോക് തന്ത്രിക് ജനതാദള്‍ സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ആര്. മോഹന്‍ദാസ് ആവശ്യപ്പെട്ടു.