Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മേളനം നടത്തി
26/04/2019

വൈക്കം: കേരളവിധവ വയോജനക്ഷേമ സംഘം വെച്ചൂര്‍ പഞ്ചായത്തുസമ്മേളനം അംബികമാര്‍ക്കറ്റില്‍ നടത്തി. ഇന്ദിരശിവരാമന്‍നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. വിധവകളുടെയും വയോജനങ്ങളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിധവകളുടെ എല്ലാ വായ്പകളും എഴുതിതള്ളണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐഡന്റിറ്റി കാര്‍ഡു വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ജലജ മണവേലി നിര്‍വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലിസമ്മ ചേര്‍ത്തല, രാധിക കുറുപ്പന്തറ, പെണ്ണമ്മ, സിദ്ധാര്‍ത്ഥ്, നിര്‍മ്മല ദിനകരന്‍ എന്നിവര്‍ പ്രസംഗിച്ചു.