Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികചരണവും രചന ശതാബ്ദി ചര്‍ച്ചയും
26/04/2019

വൈക്കം: ചെമ്മനത്തുകര എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ 15-ാമത് വാര്‍ഷികസമ്മേളനത്തില്‍ ടി.കെ മാധവന്റെ 89-ാമത് ചരമവാര്‍ഷികചരണവും മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന ഖണ്ഡകാവ്യത്തിന്റെ രചന ശതാബ്ദി ചര്‍ച്ചയും നടത്തും. 28ന് വൈകുന്നേരം 5 മണിക്ക് മധു കൂടല്ലിയുടെ വസതിയില്‍ ചേരുന്ന ശാഖയോഗം നവതി, വാര്‍ഷിക സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. പ്രീത് ഭാസ്‌ക്കര്‍ അടിമാലി മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, സെക്രട്ടറി കെ.എന്‍ മോഹന്‍ദാസ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മധു പുത്തന്‍ത്തറ, വനിതാസംഘം പ്രസിഡന്റ് അംബികാ ദിവാകരന്‍, രഞ്ജിത്ത് കറുകത്തല, ശാന്തിനി അജയകുമാര്‍, ദീപക് പി, ഷൈനി ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിക്കും. കലാകായിക മത്സരങ്ങളും കലാപരിപാടികളും പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നടത്തും.