Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദി ആചരണവും ജയന്തി ആഘോഷവും
26/04/2019

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ജാലിയന്‍വാലാബാഗ് വെടിവയ്പ് ശതാബ്ദി ആചരണവും ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെ 128-ാമത് ജയന്തി ആഘോഷവും നടത്തി. ഗ്രന്ഥശാല ഹാളില്‍ കൂടിയ സമ്മേളനം പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റി.ആര്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജതിന്‍, റ്റി.വി ചന്ദ്രശേഖരന്‍, ജോയിന്റ് സെക്രട്ടറി സി.റ്റി ജോസഫ്, ലൈബ്രേറിയന്‍ സുലഭ ജോയ്, വി.വി കനകാംബരന്‍, റ്റി.എം മജീഷ്, എം.മനോജ് എന്നിവര്‍ പ്രസംഗിച്ചു.