Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാലുംകടവ് പാലത്തിനു കൈവരിയില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു
25/04/2019
മറവന്‍തുരുത്ത് പഞ്ചാത്തിലെ ടോള്‍-ചെമ്മനാകരി റോഡിലെ ചാലുംകടവ് പാലത്തിന്റെ കൈവരി തകര്‍ന്ന നിലയില്‍.


വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി റോഡില്‍ ചാലുംകടവ് പാലത്തിനു കൈവരിയില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും പുതിയ കൈവരികള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകളും പാലങ്ങളും മറ്റും നവീകരിച്ചെങ്കിലും ചാലുംകടവ് പാലത്തെ മാത്രം അവഗണിക്കുകയായിരുന്നു. ചെമ്മനാകരി ആശുപത്രിയിലേക്ക് ഉള്‍പ്പെടെ ദിനം പ്രതി നൂറുകണക്കിനു വാഹനങ്ങള്‍ ആണ് ഇതുവഴി കടന്നു പോകുന്നത്. എതിരെ വാഹനം വന്നാല്‍ സൈഡ് കൊടുക്കാന്‍ പാലത്തില്‍ ഇടമില്ല. മാസങ്ങള്‍ക്കു മുന്‍പ് ടാങ്കര്‍ ലോറി ഉള്‍പ്പെടെ അപകടത്തില്‍ പെട്ടിരുന്നു. ഇരു ചക്രവാഹനങ്ങള്‍ പലപ്പോഴും കഷ്ടിച്ചാണ് രക്ഷ പെടുന്നത്. തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.