Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യം കത്തിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി
25/04/2019

വൈക്കം: കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ റബര്‍, ടയര്‍, ചവര്‍, പ്ലാസ്റ്റിക് എന്നിവ പതിവായി കത്തിക്കുന്നത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. പുകയുടെ ഗന്ധം കാരണം സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ശ്വാസതടസ്സവും മറ്റും അനുഭവപ്പെടുന്നതായി ആരോപണമുണ്ട്. തീയുടെ ശക്തി കൂടുമ്പോള്‍ പ്രദേശവാസികള്‍ ഫയര്‍ യൂണിറ്റിനെ വിളിക്കും. ഡീസല്‍ ടാങ്ക് ഉള്‍പ്പെടെ ഉള്ളതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിശമനസേന എത്തി തീ അണച്ചു മടങ്ങും. ഇവര്‍ മടങ്ങി തൊട്ടു പിന്നാലെ വീണ്ടും തീ ഇടുന്നതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രണ്ടു തവണ തീ അണയ്ക്കാന്‍ പോകേണ്ടി വന്നു. എമര്‍ജന്‍സി കാള്‍ അറ്റന്‍ഡ് ചെയ്യാന്‍ പോകേണ്ട സമയങ്ങളില്‍ ആണ് ഇത്തരം സംഭവം ആവര്‍ത്തിക്കുന്നതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഇവിടെ സുരക്ഷാ ജീവനക്കാര്‍ ഉണ്ടെങ്കിലും അപകടകരമായ രീതിയില്‍ തീ ഇടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കണ്ടില്ലന്നു നടിക്കുന്നതായും ആരോപണം ഉണ്ട്.