Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
25/04/2019

വൈക്കം: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം ഇന്നു മുതല്‍ 28 വരെ നടക്കും. ഇന്നു വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തെരഞ്ഞെടുത്ത അഞ്ചു സിനിമകളുടെയും അഞ്ചു ഹ്രസ്വ ചിത്രങ്ങളുടെയും പ്രദര്‍ശനം നടക്കും. 28നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടാഗോര്‍ ഫിലിം ക്ലബ് പ്രസിഡന്റ് സരീഷ് കുമാര്‍ അധ്യക്ഷത വഹിക്കും.