Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രസമര്‍പ്പണവും പുനപ്രതിഷ്ഠയും
22/04/2019
നീണ്ടൂര്‍മന ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് തന്ത്രിമാരുടെ നേതൃത്വത്തില്‍ കലശം എഴുന്നള്ളിക്കുന്നു.

വൈക്കം: പടിഞ്ഞാറ്റുംചേരിമേല്‍ നീണ്ടൂര്‍മന ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ക്ഷേത്രസമര്‍പ്പണവും പുനപ്രതിഷ്ഠയും തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി, നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി, ബിനു ഡി നമ്പൂതിരി എന്നിവരും കാര്‍മ്മികരായിരുന്നു. രാവിലെ നടന്ന കലശം എഴുന്നള്ളിപ്പിനും ഉച്ചയ്ക്ക് നടന്ന അന്നദാനത്തിനും നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി, നീണ്ടൂര്‍മന ചെറിയ നാരായണന്‍ നമ്പൂതിരി, നീലകണ്ഠന്‍ നമ്പൂതിരി, ഗംഗാദേവി അന്തര്‍ജ്ജനം, പാര്‍വ്വതി അന്തര്‍ജ്ജനം എന്നിവര്‍ നേതൃത്വം നല്‍കി.