Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ട് സദ്യ നടത്തി.
20/02/2016
തിരുവിതാംകൂര്‍ ദേവസ്വം മേജര്‍ ബ്രഹ്മമംഗലം ക്ഷേത്രത്തിലെ ആറാട്ടു സദ്യ വൈക്കം ദേവസ്വം അസി. ദേവസ്വം കമ്മീഷണര്‍ എസ്.രഘുനാഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ബ്രഹ്മമംഗലം ക്ഷേത്രത്തില്‍ തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ വകയായി ആറാട്ട് സദ്യ നടത്തി. വൈക്കം ഗ്രൂപ്പ് അസി. ദേവസ്വം കമ്മീഷണര്‍ എസ്.രഘുനാഥന്‍ നായര്‍ ദീപപ്രകാശനം നിര്‍വഹിച്ചു. സബ്ഗ്രൂപ്പ് ഓഫീസര്‍ വി.കെ അശോക്കുമാര്‍, ഉപദേശകസമിതി പ്രസിഡന്റ് ബി.സാജന്‍, രക്ഷാധികാരിക തങ്കപ്പനാചാരി, സന്തോഷ് മനങ്ങാട്ടുപുറത്ത്, മേല്‍ശാന്തി സുദര്‍ശനന്‍ നമ്പൂതിരി, വാര്‍ഡ് മെമ്പര്‍ ഇ.പി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.