Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു.
22/04/2019
കൊച്ചാലുംചുവട് ഭഗവതി സന്നിധിയിലെ പ്രതിഷ്ഠാവാര്‍ഷികത്തില്‍ തന്ത്രി ഇണ്ടംതുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി കലശപൂജ നടത്തുന്നു.

വൈക്കം: കൊച്ചാലും ചുവട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധിയിലെ പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു. തന്ത്രി ഇണ്ടംതുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭഗവതിക്ക് പൂജ, അങ്കി ചാര്‍ത്തല്‍, കലശാഭിഷേകം എന്നിവ നടത്തി. സതീഷ് പോറ്റി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. ട്രസ്റ്റ് പ്രസിഡന്റ് ആര്‍.ശിവപ്രസാദ്, സെക്രട്ടറി ആര്‍.ജിബു കൊറ്റനാട്ട്, ട്രഷറര്‍ സുധാകരന്‍ കാലാക്കല്‍, വി.ഹരികുമാര്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, എം.കെ ജയന്‍, ടി.കെ രമേശ് കുമാര്‍, ശ്രീനിവാസന്‍, പി.പ്രസാദ്, ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.