Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദശദിന പരിശീലന പരിപാടി തുടങ്ങി.
22/04/2019
കുടവെച്ചൂര്‍ 946-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം കുട്ടികള്‍ക്കായി തുടങ്ങിയ ദശദിന പരിശീലന പരിപാടി യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ 946-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ദശദിന പരിശീലന പരിപാടി തുടങ്ങി. ആധ്യാത്മിക ക്ലാസ്, മോട്ടിവേഷന്‍ ക്ലാസ്, യോഗ, ക്വിസ്, പ്രസംഗ പരിശീലനം, വിനോദയാത്ര എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പരിശീലന കളരി നടത്തുന്നത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മോഹന്‍ദാസ്, ട്രഷറര്‍ ഇ.ഡി ജയന്‍ നായര്‍, രാജു ശ്യാംഭവന്‍, രനീഷ് വെട്ടിക്കാപ്പള്ളില്‍, രവീന്ദ്രന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് സുമതി എന്നിവര്‍ പ്രസംഗിച്ചു.