Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
22/04/2019
മലയാള ബ്രാഹ്മണ സമാജം വൈക്കം ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.വി ദേവന്‍ ഇളയത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മലയാള ബ്രാഹ്മണ സമാജം വൈക്കം ശാഖയുടെ നേതൃത്വത്തില്‍ വാര്‍ഷികവും കുടുംബസംഗമവും നടത്തി. തലയോലപ്പറമ്പ് എന്‍.എസ്.എസ് സരസ്വതി മണ്ഡപത്തില്‍ നടത്തിയ സമ്മേളനം കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.വി ദേവന്‍ ഇളയത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എന്‍ മായ അധ്യക്ഷത വഹിച്ചു. സി.കെ ചന്ദ്രഗുപ്തന്‍ ഇളയത്, വാസുദേവന്‍ ഇടമന ഇല്ലം, കെ. ബാലചന്ദ്രശര്‍മ, കെ.എസ് ദാമോദര ശര്‍മ, വി.എന്‍ ദിവാകരന്‍, ടി.എന്‍ ബാബുകുമാര്‍, അരുണ്‍ കീച്ചേരില്‍, കെ.എന്‍ പുരുഷോത്തമന്‍ നമ്പൂതിരി, കെ.വി നീലകണ്ഠ ശര്‍മ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന സമ്മേളനം കേന്ദ്ര പ്രസിഡന്റ് ടി.വി നാരായണശര്‍മ ഉദ്ഘാടനം ചെയ്തു.