Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചങ്ങമ്മത ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഇന്നു തുടങ്ങും.
22/04/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം 457-ാം നമ്പര്‍ വെള്ളൂര്‍ ശാഖയിലെ ചങ്ങമ്മത ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഇന്നു തുടങ്ങും. രാവിലെ ആറിന് ഗണഹതിഹോമം, 11.35ന് കലശാഭിഷേകം, 12നും, വൈകുന്നേരം 7.15നും പുലര്‍ച്ചെ 3.30നും ഗന്ധര്‍വക്കളവും പാട്ടും, ഉച്ചക്ക് 12.45ന് പ്രസാദഊട്ട്. നാളെ രാവിലെ ആറിന് ഗണപതിഹോമം, 11.15നും ഉച്ചകഴിഞ്ഞ് 2.30നും സര്‍പ്പക്കളവും പാട്ടും, ഉച്ചക്ക് ഒന്നിന് പ്രസാദഊട്ട്, വൈകുന്നേരം അഞ്ചിന് സര്‍പ്പക്കളം, രാത്രി എട്ടിന് ദേശതാലപ്പൊലികള്‍ എന്നിവ നടക്കും. 24നു പത്താമുദയ മഹോത്സവം ആഘോഷിക്കും. രാവിലെ ആറിന് ഗണപതിഹോമം, 6.30ന് ഉഷപൂജ, തുടര്‍ന്നും 11.45നും ഉച്ചകഴിഞ്ഞ് 3.30നും വൈകുന്നേരം 7.15നും, പുലര്‍ച്ചെ നാലിനും സര്‍പ്പക്കളം, 10.30ന് നൂറുംപാലും, ഉച്ചക്ക് 12.45ന് മഹാപ്രസാദഊട്ട്, രാത്രി എട്ടിന് ദേശതാലപ്പൊലികള്‍ക്ക് വരവേല്‍പ്പ്, 12ന് ഗരുഡന്‍തൂക്കം എന്നിവ നടക്കും.