Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു.
20/04/2019
തുരുത്തുമ്മ ചേലക്കവാലേല്‍ ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികത്തിലെ മുഖ്യചടങ്ങായ ബ്രഹ്മകലശപൂജ തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്നു.

വൈക്കം: ചെമ്പ് തുരുത്തുമ്മ ചേലക്കവാലേല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു. ബ്രഹ്മകലശപൂജ, അഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, തുള്ളല്‍, താലപ്പൊലി, വടക്കുപുറത്ത് ഗുരുതി എന്നിവ നടത്തി. ശനിയാഴ്ച രാവിലെ നടന്ന ബ്രഹ്മകലശ പൂജയ്ക്ക് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മ്മികനായി. സതീശന്‍ ശാന്തി സഹകാര്‍മ്മികനായി. ഉച്ചയ്ക്ക നടന്ന അന്നദാന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് രാജീവ്, സെക്രട്ടറി സി.ബി സന്തോഷ്, സുമിന്‍ കണ്ടത്തിച്ചിറ, രമണന്‍ വൃന്ദാവനം, സുദര്‍ശന്‍ പുത്തന്‍വീട് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് ചെമ്പ് അങ്ങാടി കടത്തുകടവില്‍ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലി ഭക്തിനിര്‍ഭരമായി.