Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃതമായി നിലം നികത്തുന്നതായി അഖിലേന്ത്യാ കിസാന്‍സഭ തലയോലപ്പറമ്പ് പഞ്ചായത്തു കമ്മിറ്റി
20/04/2019

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവന്റെ പരിധിയില്‍ വരുന്ന ആലങ്കേരി ബ്ലോക്കില്‍ ഇലക്ഷന്റെ മറപിടിച്ചു അനധികൃതമായി നിലം നികത്തുന്നതായി അഖിലേന്ത്യാ കിസാന്‍സഭ തലയോലപ്പറമ്പ് പഞ്ചായത്തു കമ്മിറ്റി ആരോപിച്ചു. ബ്ലോക്കിലെ ജയ്‌നമ്മ റജിയുടെ നിലമാണ് 17, 18 തീയതികളിലായി ഇരുപത്തഞ്ച് ലോഡോളം പൂഴി ഇറക്കുകയും നിലം നികത്തല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത്. മുന്‍മ്പ് രണ്ടുതവണ നിലം നികത്താനാരംഭിച്ചപ്പോള്‍ അധികാരികള്‍ ഇടപെട്ട് സ്‌റ്റോപ്പ് മെേേമ്മാ കൊടുത്തിട്ടുള്ളതാണ്. നിലം നികത്തുന്നതിനെതിരെ ശക്തമായ നിയമവ്യവസ്ഥ നിലവില്‍ ഉള്ളപ്പോഴും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് നൂറുമേനി നെല്ലുവിളയുന്ന പാടം നികത്തുന്നത് ബന്ധപ്പെട്ട അധികാരികള്‍ തടയണമെന്നും നികത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനു വേണ്ട നിയമനടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അഖിലേന്ത്യ കിസാന്‍സഭ തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു.