പഠനശിബിരവും മഹാഗുരുപൂജയും തുടങ്ങി.
20/04/2019
വാഴേകാട് ഗുരുകുലം പുരുഷസ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗംഗാമൃതം 2019ന്റെ ശ്രീനാരായണ ധര്‍മ്മ പഠന ശിബിരം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെയും വാഴേകാട് എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും ഗുരുകുലം പുരുഷ സ്വയംസഹായസംഘത്തിന്റെയും നേതൃത്വത്തില്‍ ശ്രീനാരായണ ഗംഗാമൃതം 2019ന്റെ ഭാഗമായി ശ്രീനാരായണധര്‍മ്മ പഠനശിബിരവും മഹാഗുരുപൂജയും തുടങ്ങി. യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ പങ്കജാക്ഷന് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, പി.എം വിജയന്, എന്‍.വി രാജന്, ബിനോയി, വി.കെ രാജു, എം.പി ധര്മ്മജന്, കെ.റ്റി ഷിജി എന്നിവര്‍ പ്രസംഗിച്ചു. ജനമൈത്രി പോലീസ് പരിശീലകന് കെ.പി അജേഷ് അമ്മ നല്ല സുഹൃത്ത് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.