Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞം തുടങ്ങി.
17/04/2019
പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ-ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം റ്റി.എസ് ബാബു തെക്കേടത്ത് നിര്‍വഹിക്കുന്നു.

വൈക്കം:പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം റ്റി.എസ് ബാബു തെക്കേടത്ത് നിര്‍വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം പാലകുളങ്ങര ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. യജ്ഞാചാര്യന്‍ ബേബി അക്കരപ്പാടം മാഹാത്മ്യ പ്രഭാഷണം നടത്തി. ഷിബു കൊച്ചിരോഴത്ത് വിഗ്രഹ സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി പെരുമ്പളം കെ.എസ് കാര്‍ത്തികേയന്‍ പ്രതിഷ്ഠാചടങ്ങ് നടത്തി. പൊന്നപ്പന്‍ മൂശാറയില്‍ ഭാഗവത സമര്‍പ്പണം നടത്തി. പ്രസിഡന്റ് പി.ഉണ്ണി, സെക്രട്ടറി ലാലുമോന്‍, വൈസ് പ്രസിഡന്റ് ഡി ഷൈമോന്‍, ശശി, ഉത്തമന്‍, സുലോചന രാജു, സുമേഷ് ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി.