Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
17/04/2019

വൈക്കം: ചീരംവേലി സി.കെ വാസുവിന്റെ 17-ാമത് ചരമവാര്‍ഷികം സി.പി.ഐ വടയാര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും സമുന്നതനായ നേതാവുമായിരുന്ന ചീരംവേലി വാസു തലയോലപ്പറമ്പിലും വടയാര്‍മേഖലയിലും കയര്‍തൊഴിലാളികളുടെയും, കര്‍ഷക തൊഴിലാളികളുടെയും ഉള്‍പ്പെടെ ഒട്ടനവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരാളായിരുന്നു. കക്ഷി രാഷ്ട്രീയ ഭേതമന്യേ സര്‍വ്വരാലും ആദരിക്കപ്പെടുകയും നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനുമായിരുന്നു. സമ്മേളനത്തില്‍ പി.ആര്‍ മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. എ.എം അനില്‍ ചള്ളാങ്കല്‍ സ്വാഗതം പറഞ്ഞു.