Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്രം മഹോത്സവം ആഘോഷിച്ചു.
17/04/2019
കിളിയാട്ടുനട വെണ്ടിശ്ശേരി ക്ഷേത്രത്തില്‍ ഉത്രം മഹോത്സവത്തിന്റെ മുഖ്യചടങ്ങായ ബ്രഹ്മകലശപൂജ തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ നടത്തുന്നു.

വൈക്കം: കിളിയാട്ടുനട വെണ്ടിശ്ശേരി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ആഘോഷിച്ചു. സര്‍പ്പംപാട്ട്, ഗന്ധര്‍വ്വന്‍പാട്ട്, മഹാഗണപതി ഹോമം, ബ്രഹ്മകലശാഭിഷേകം, പൊങ്കാല എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. കളമെഴുത്തും പാട്ടും നടത്തി. ദേവിക്ക് പൊങ്കാല സമര്‍പ്പണവും നടത്തി. അന്നദാനം, താലപ്പൊലി, തടിവഴിപാട്, ഗുരുതി എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് വി.എം രാജേഷ്, സെക്രട്ടറി എം.എസ് സുധീര്‍, അമൃത്, ഷാജി, രാജു, രമേശന്‍, സചിക, ചന്ദ്രിക എന്നിവര്‍ നേതൃത്വം നല്‍കി.