Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃപ്പൂണിത്തുറ -വൈക്കം റോഡ് വികസനം വ്യാജ സര്‍ക്കുലര്‍ ആശങ്ക പരത്തുന്നു
16/04/2019

വൈക്കം: വൈക്കം-തൃപ്പുണിത്തുറ റോഡ് വികസനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെതായി ഇറങ്ങിയ സര്‍ക്കുലര്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മുതല്‍ വൈക്കം വലിയകവല വരെ 45 മീറ്റര്‍ റോഡ് വീതി കൂട്ടുന്നതിനുള്ള തീരുമാനമാണ് സര്‍ക്കുലറിലുള്ളത്. റോഡിന് നടുവില്‍ നിന്നും ഇരുവശങ്ങളിലേക്കും 23 മീറ്റര്‍ വീതം വീതി വര്‍ദ്ധിപ്പിക്കുമെന്നാണ് കാണിച്ചിട്ടുള്ളത്. ഈ റോഡിന് ഇരുവശവുമുള്ള സ്ഥിരവും താല്‍ക്കാലികവുമായ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടും അനിശ്ചിതമായ കാലയളവിലേക്ക് വില്‍പ്പന തടസ്സപ്പെടുത്തുന്നതായും ഉത്തരവില്‍ ഉണ്ട്. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടി നഗരസഭാ കാര്യാലയത്തിലും മറ്റും എത്തിയവരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. എന്നാല്‍ ഇത്തരമൊരു ഉത്തരവിന്റെ സാധ്യതയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാര്‍ച്ച് 7-ാം തീയതി റവന്യൂ വകുപ്പിന്റെതായി പുറപ്പെടുവിച്ച ഈ ഉത്തരവ് വ്യാജമാണെന്ന് ബോധ്യമായത്. ഈ വ്യാജ ഉത്തരവിന്റെ ഉറവിടം സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തി വരുകയാണ്.