Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതി ആഘോഷവും ഗുരുദേവ പ്രതിഷ്ഠാവാര്‍ഷികവും
16/04/2019
ചാലപ്പറമ്പ് 222-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നവതി ആഘോഷം എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമ്പത്തിനു പിന്നാലെ പോകുന്നത് താല്‍ക്കാലിക നേട്ടം മാത്രമാണെന്നും വിദ്യാഭ്യാസം പരമാവധി നേടിയെടുത്താല്‍ പട്ടിണികൂടാതെ ജീവിക്കാമെന്നും ശ്രീനാരായണീയ സമൂഹം തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍ പറഞ്ഞു. ചാലപ്പറമ്പ് 222-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നവതി ആഘോഷവും ഗുരുദേവ പ്രതിഷ്ഠാവാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് നാരായണന്‍കുട്ടി, സെക്രട്ടറി അജിത്ത് ആമ്പല്ലൂര്‍, ബൈജു കൈലാസം, ഓമന ശശിധരന്‍, അജിത്ത് രാധാകൃഷ്ണന്‍, സുനില്‍ ജാനകിനിവാസ്, പ്രീണ മോഹന്‍, രാജന്‍ മഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അന്നദാനവും നടത്തി.