Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോ. ബി.ആര്‍ അംബേദ്ക്കറുടെ 128-ാമത് ജയന്തി ആഘോഷിച്ചു
16/04/2019
കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഡോ. ബി.ആര്‍. അംബേദ്ക്കറുടെ 128-ാമത് ജയന്തി ആഘോഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറുടെ 128-ാമത് ജയന്തി കെ.പി.എം.എസ് വൈക്കം യൂണിയന്റ നേതൃത്വത്തില്‍ ആചരിച്ചു. അംബേദ്ക്കറുടെ ചിത്രം അലങ്കരിച്ചു വച്ച് ദീപം തെളിച്ചു പുഷ്പാര്‍ച്ചന നടത്തി. യൂണിയന്റെ കീഴിലുള്ള ശാഖാ യോഗങ്ങളിലും രാവിലെ പുഷ്പാര്‍ച്ചന, മധുരപലഹാര വിതരണം, അനുസ്മരണ ചടങ്ങുകള്‍ എന്നിവ നടത്തി. യൂണിയന്റെ കീഴിലുള്ള ജയന്തി ആഘോഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ രഘുവരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമോഷ് മോഹനന്‍, പി.എം മജീഷ്, കെ.വിദ്യാധരന്‍, സനില്‍ കുമാര്‍, ശ്രീദേവി അനിരുദ്ധന്‍, കെ.ഹരീഷ്, മോഹനന്‍, ഒ.എ മുരളി, കനക രമണന്‍, രമ വിജയന്‍, ശാന്തമ്മ ബാബു എന്നിവര്‍ പ്രസംഗിച്ചു.