Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാന്‍സിന്റെ വന്‍ശേഖരം വൈക്കം ഷാഡോ പോലീസ് പിടികൂടി.
20/02/2016
നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് ശേഖരം കൈവശം സൂക്ഷിച്ചതിന് പിടിയിലായ വെച്ചൂര്‍ അംബികാമാര്‍ക്കററ് വെളുത്തേടത്തുകളത്തില്‍ വീട്ടില്‍ ജെയ്‌മോന്‍

നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സിന്റെ വന്‍ശേഖരം വൈക്കം ഷാഡോ പോലീസ് പിടികൂടി. വെച്ചൂര്‍ അംബികാമാര്‍ക്കററ് വെളുത്തേടത്തുകളത്തില്‍ വീട്ടില്‍ ജെയ്‌മോന്‍ എന്നുവിളിക്കുന്ന സെബാസ്റ്റ്യന്റെ വീടിന്റെ പിന്‍വശത്തെ സിഗരററ് ഗോഡൗണില്‍ നിന്നാണ് 9000 പായ്ക്കററ് അടങ്ങുന്ന ആറ് ചാക്ക് ഹാന്‍സ് പിടികൂടിയത്. വൈക്കം, വെച്ചൂര്‍ മേഖലകളിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഹാന്‍സ് ഉപയോഗിക്കുന്നതായി ജില്ലാ പോലീസ് മേധാവി എസ്.സതീഷ് ബിനോ ഐ.പി.എസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. വൈക്കം എസ്.ഐ എം.സാഹില്‍, എ.എസ്.ഐ ദിലീപ്കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് അംഗങ്ങളായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്നാണ് പ്രതി ജെയ്‌മോനെ അറസ്റ്റ് ചെയ്തത്.