വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്സ് തുടങ്ങി.
13/04/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ 97 കരയോഗങ്ങളിലെ യുവതീ-യുവാക്കള്‍ക്കായി സംഘടിപ്പിച്ച വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്സ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്ററിന്റെ നേതൃത്വത്തില്‍ യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളിലെ യുവതീ-യുവാക്കള്‍ക്കായി വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്സ് തുടങ്ങി. എച്ച്.ആര് സെന്ററില്‍ യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, എച്ച്.ആര് കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്, പി.പ്രസാദ്, എം.ഗോപാലകൃഷ്ണന്, കെ.എസ് സാജുമോന്‍, പി.എന്‍ രാധാകൃഷ്ണന്, എസ്. മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.