Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘം ഓഫീസ് തുറന്നു
13/04/2019
മെയ് 12ന് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ തുടങ്ങുന്ന അഖില ഭാരത നാരായണീയ മഹാസത്രത്തിന്റെ സ്വാഗതസംഘം ഓഫീസ് വൈക്കത്ത് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മെയ് 12 മുതല്‍ 19 വരെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന 13-ാമത് നാരായണീയ മഹാസത്രത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം ഓഫീസ് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ഗസ്റ്റ് ഹൗസിലാണ് സ്വാഗതസംഘം ഓഫീസ് തുറന്നിരിക്കുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് മഹാസത്രം നടത്തുന്നത്. സംഘാടക സമിതി സമ്മേളനത്തിന്റെ ദീപപ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഗൂരുവായൂര്‍ മുന്‍ മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സത്രം ചെയര്‍മാന്‍ മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലളിത എം നായര്‍, ട്രഷറര്‍ ജ്യോതി കെ നായര്‍, അഡ്വ. പി.പി രാജീവ്, ശിവശങ്കരപ്പണിക്കര്‍, കമലം എസ് നായര്‍, സത്രം മാനേജര്‍ ലീലമ്മ സുകുമാരന്‍, ഉഷ നായര്‍ എന്നിവര്‍ പങ്കെടുത്തു.