Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചന യോഗം ചേര്‍ന്നു
13/04/2019
വൈക്കം പൗരാവലിയുടെ നേതൃത്വത്തില്‍ കെ.എം മാണിയുടെ നിര്യാണത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

വൈക്കം: കെ.എം മാണിയുടെ നിര്യാണത്തില്‍ വൈക്കം പൗരാവലി ബോട്ട് ജെട്ടി മൈതാനത്ത് സംഘടിപ്പിച്ച യോഗം അനുശോചിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി. ശശിധരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളായ അക്കരപ്പാടം ശശി, എം. സുജിന്‍, മാധവന്‍കുട്ടി കറുകയില്‍, എം.ഡി ബാബുരാജ്, പി.ജി ബിജുകുമാര്‍, അഡ്വ. ജമാല്‍കുട്ടി, കെ. ഗിരീഷന്‍, അഡ്വ. പി.പി. സിബിച്ചന്‍, ആര്‍. മോഹനദാസ്, അഡ്വ. വി.വി സത്യന്‍, ജയ്‌ജോണ്‍ പേരയില്‍, അഡ്വ. വി. സമ്പത്ത് കുമാര്‍, എം. അബു, തര്യന്‍ മാത്യൂസ്, ആന്റണി കളമ്പുകാടന്‍, പി.കെ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.